Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ns Nusoor

കോ​ൺ​ഗ്ര​സ് വി​ട്ട എ​ൻ.​എ​സ്. നു​സൂ​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ വി​ട്ട എ​ൻ.​എ​സ്. നു​സൂ​ർ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ നു​സൂ​റി​നെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു നു​സൂ​റി​ന്‍റെ രാ​ജി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ്റാ​യി​രു​ന്ന എ​ൻ.​എ​സ്. നു​സൂ‍​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് വി​ട്ട​ത്. വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ല്‍ സു​ധീ​ര്‍ ഷാ ​പാ​ലോ​ടി​നെ എ​സ്ഡി​പി​ഐ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു നു​സൂ​റി​ന്‍റെ ആ​രോ​പ​ണം. സി​പി​ഐ​എ​മ്മി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി എ​ന്ന കു​റി​പ്പോ​ടെ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റും നു​സൂ​ർ പ​ങ്കു​വ​ച്ചു,

കോ​ൺ​ഗ്ര​സി​ന് അ​സ്തി​ത്വം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു സി​പി​ഐ​എ​മ്മി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ നു​സൂ​റി​ൻ്റെ പ്ര​തി​ക​ര​ണം. കോ​ൺ​ഗ്ര​സി​ന് മ​തേ​ത​ര മൂ​ല്യം ന​ഷ്ട​പ്പെ​ട്ടു. മ​തേ​ത​ര ആ​ശ​യ​ങ്ങ​ളെ പ്ര​ണ​യി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യാ​താ​യി. മ​തേ​ത​ര ആ​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സി​പി​എം വേ​ണം.

മ​തേ​ത​ര ആ​ശ​യ​ങ്ങ​ൾ ബാ​ക്കി​യു​ള്ള​ത് സി​പി​എ​മ്മി​ൽ മാ​ത്രം. താ​ൻ ചു​വ​ന്ന കൊ​ടി​ക്കീ​ഴി​ൽ സു​ര​ക്ഷി​ത​നാ​യി​രി​ക്കും. മ​ന​സും ശ​രീ​ര​വും സി​പി​എ​മ്മി​ന് ന​ൽ​കു​ന്നു​വെ​ന്നും നു​സൂ​ർ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up